SEARCH


Kasargod Chittarikkaal Perumbatta Thazhethadam Padarkulangara Bhagavathy Kavu (ചിറ്റാരിക്കാല്‍: പെരുമ്പട്ട താഴെത്തടം പാടാര്‍കുളങ്ങര ഭഗവതി കാവ്)

Course Image
കാവ് വിവരണം/ABOUT KAVU


ചിറ്റാരിക്കാല്‍ പെരുമ്പട്ട താഴെത്തടം പാടാര്‍കുളങ്ങര ഭഗവതിക്ഷേത്രത്തില്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കളിയാട്ട ഉത്സവത്തിന് 2017 Feb12 ഞായറാഴ്ച അരങ്ങുണരും …16 വരെ നീളുന്ന ഉത്സവത്തിന് തുടക്കംകുറിച്ച് ഞായറാഴ്ച വൈകീട്ട് മൂന്നിന് ചെരുവപ്പാടി, പെരിങ്ങാര ക്ഷേത്രങ്ങളില്‍നിന്ന് കലവറനിറയ്ക്കല്‍ ഘോഷയാത്രകള്‍ പുറപ്പെടും. 13-ന് രാവിലെ ഒന്‍പതിന് കമ്പല്ലൂര്‍ ഭഗവതീക്ഷേത്രത്തില്‍നിന്ന് ദീപവും തിരിയും എഴുന്നള്ളിച്ചുകൊണ്ടുവരും. രാത്രി എട്ടിന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം. 8.30ന് പൂമാരുതന്‍ തെയ്യത്തിന്റെ തട്ടും വെള്ളാട്ടം. 14-ന് രാവിലെ ഒന്‍പതിന് വയനാട്ടുകുലവന്‍ തെയ്യം പുറപ്പാട്. തുടര്‍ന്ന് തെയ്യങ്ങളുടെ പുറപ്പാട്. വൈകീട്ട് അഞ്ചിന് മൗക്കോട് ചാമുണ്ഡേശ്വരി കാവില്‍നിന്ന് തിരുമുല്‍ക്കാഴ്ച പുറപ്പെടും. രാത്രി എട്ടിന് പൂമാരുതന്‍ തെയ്യത്തിന്റെതെയ്യത്തിന്റെ തട്ടും വെള്ളാട്ടം. ഒന്‍പതിന് ഗാനമേള. 15-ന് രാവിലെമുതല്‍ വിവിധ തെയ്യങ്ങള്‍ കെട്ടിയാടും. രാത്രി എട്ടിന് പൂമാരുതന്‍ തെയ്യത്തിന്റെതട്ടും വെള്ളാട്ടം. ഒന്‍പതിന് മെഗാഷോ. 16-ന് രാവിലെ വിവിധ തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് ഒരുമണിക്ക് വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ പെരുമ്പട്ട ജുമാ മസ്ജിദ് സന്ദര്‍ശനം. തുടര്‍ന്ന് തുലാഭാരം. വൈകീട്ട് നാലിന് പാടാര്‍കുളങ്ങര ഭഗവതിയുടെ തിരുമുടി നിവരും. കളിയാട്ടത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി…സംഘാടകര്‍ അറിയിച്ചു.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848